Friday, 20 January 2017

പല പുസ്തകങ്ങളും എന്നെ നോക്കി ചിരിക്കുന്നതായി തോന്നി...

ഞാന്‍ കണ്ട ചെന്നൈ പുസ്തക മേള ... 
Aparna, R. II MA English

വിചാരങ്ങള്ക്കപ്പുറം വികാരമാകുന്ന ചില കാര്യങ്ങളുണ്ട്... ഒരു സാഹിത്യ വിദ്യാര്ത്ഥിനി എന്ന പേര് ലഭിച്ചതിനോടൊപ്പം എനിക്ക് നഷ്ടമായ എന്റെ വായനാശീലം... മുന്പ് നിയന്ത്രണങ്ങള്ഏതുമില്ലാതെ, കയ്യും കണക്കുമില്ലാതെ വായിച്ചു തീര്ത്ത പുസ്തകങ്ങള്‍... പിന്നീട്സിലബസ് എന്ന നാലക്ഷരത്തിനുള്ളിലൊതുങ്ങി, ഇഷ്ടമില്ലയെങ്കിലും പുറത്ത് കാണിക്കാതെ നിര്ബന്ധമായും വായിച്ചു തീര്ത്തേ മതിയാകു എന്ന് മനസിനെ നിര്ബന്ധ ബുദ്ധിയോടെ പറഞ്ഞു പഠിപ്പിച്ച അഞ്ച് വര്ഷങ്ങള്‍...

നാല്പ്പതാമത് ചെന്നൈ പുസ്തക മേള എനിക്ക് ഒരു തിരിഞ്ഞു നോട്ടമായിരുന്നു... ഞാന്ഏറ്റവും അധികംമിസ്സ് ചെയ്യുന്ന എന്റെ  വായനാശീലത്തിലേക്ക്...  

ഇഷ്ടംപോലെ വാങ്ങിച്ചോ എന്ന മാതാപിതാക്കളുടെ വാചകത്തിന്റെ പൂര് ബലത്തിലാണ് ഞാന്മേളയ്ക്ക് പോയത്. അതിനു താങ്ങായി, “പുസ്തകമല്ലേ, വാങ്ങിച്ചു കൂട്ടിയാലും നഷ്ടമൊന്നുമില്ലല്ലോ എന്ന് സുഹൃത്തുക്കളും. ഉച്ചയ്ക്ക് രണ്ടരയോടെ മേളയിലെത്തി. എന്നോടൊപ്പം നാല് സുഹൃത്തുക്കളുമുണ്ട്. ‘40th CHENNAI BOOK FAIR’  എന്ന് എഴുതിയ വലിയ കമാനം കണ്ടപ്പോള്‍, ഒരു നീണ്ട ഇടവേളക്കു ശേഷം തമ്മില്കാണുന്ന ഭാര്യാ-ഭര്ത്താക്കന്മാരുടെതെന്ന പോലെ എന്റെ ഹൃദയമിടിപ്പ്ഉച്ചസ്ഥായിയിലെത്തി. അകത്ത് കാത്തിരിക്കുന്നത് എന്താണെന്നറിയാനുള്ള ആകാംഷയോടെയായിരുന്നു പിന്നത്തെ ഓരോ ചുവടു വെയ്പ്പുകളും. 10 രൂപാ കൊടുത്ത് പ്രവേശന ചീട്ട് വാങ്ങി എത്രയും പെട്ടെന്ന് അകത്തേക്ക് കയറാനുള്ള തിടുക്കമായിരുന്നു. ഉച്ച സൂര്യന്പതിവിലും ചൂടോടെ തലയ്ക്കു മുകളില്കത്തിയമരുമ്പോള്ഉള്ളിലെനിക്കായി കാത്തുവെച്ചിരിക്കുന്നത് എന്താണെന്ന ചിന്തയില്തലയ്ക്കുള്ളിലും ഒരു സൂര്യന്ജ്വലിക്കുന്നുണ്ടായിരുന്നു. ചീട്ട് വാങ്ങി ഞങ്ങള്അഞ്ചു പേരും മുന്പോട്ട് നടന്നു.

സന്നദ്ധസേവകരുടെ നിര്ദേശപ്രകാരം രണ്ടാമത്തെ കവാടത്തിലൂടെയാണ് അകത്ത് കടന്നത്. ഉള്ളിലേക്ക് കടക്കുന്നതിനു മുന്പ് തന്നെ അകത്തേയ്ക് ഒളികണ്ണ്പായിച്ച എന്റെ വായ നേരിയ അമ്പരപ്പിലൊന്നു തുറന്നു. ആള്ക്കാര്ശ്രദ്ധിക്കുമെന്ന മുന്നറിയിപ്പ് തന്ന പരിസരബോധത്തിന്റെ നിരന്തര പ്രേരണ കൊണ്ട് തുറന്ന വായ അടയ്ക്കേണ്ടി വന്നു. 10 പ്രവേശന കവാടങ്ങള്ക്കുള്ളിലായി നിരനിരയാ പുസ്തക വില്പനശാലകള്‍. മായാലോകത്ത് ചെന്ന ആലിസിനെപ്പോലെ ഒരു നിമിഷത്തേക്ക് ഞാന്സ്തബ്ധയായി. ഇത്രയും നാള്മനസ് ആഗ്രഹിച്ചിരുന്നെങ്കിലും പുറത്ത് പറയാതിരുന്ന ആഗ്രഹങ്ങളിലൊന്ന്‍!

ആനന്ദ് നീലകണ്ഠന്റെ അസുര മാത്രമാണ് കിട്ടിയാല്വാങ്ങണമെന്ന് ചിന്തിച്ച് പോയത്. നിരന്നു കിടക്കുന്ന ശാലകളില്ഒന്നില്നിന്ന് മറ്റൊന്നിലേക്ക് നടക്കുകയായിരുന്നില്ല, ഒഴുകുകയായിരുന്നു. ഇടയിലൊരു ശാലയില്മുന്പന്തിയിലിരിക്കുന്ന പുസ്തകങ്ങള്ക്കിടയില്എനിക്ക് വേണ്ടി കാത്തിരിക്കുന്ന പോലെ  ‘അസുരയുടെ ഒരു പതിപ്പ്! ഒളിച്ചിരിക്കുന്ന കൂട്ടുകാരനെ കണ്ടുപിടിച്ച ഒരു അഞ്ച് വയസുകാരന്റെ ലാഘവത്തോടെ മെല്ലെ ചെന്ന് പുസ്തകം കയ്യിലെടുക്കുമ്പോള്തോന്നിയ ആനന്ദം നിര്വചിയ്ക്കാനാവുന്നതിലും അപ്പുറമായിരുന്നു.

ഉണ്ടായിരുന്ന 700  ശാലകളും കയറി കാണാന്കഴിയില്ല എന്ന് തുടക്കത്തില്തന്നെ മനസിലാക്കിയതിനാല്ശാലകള്തിരഞ്ഞെടുത്ത് സന്ദര്ശിക്കാന്തീരുമാനിച്ചു. അന്വേഷണത്തില്നിന്ന് കിട്ടിയ ലഘുരേഖയുടെ സഹായത്തോടെ ഞങ്ങള്ക്ക് മുന്പ് വന്ന മറ്റൊരു സുഹൃത്തിന്റെ അഭിപ്രായപ്രകാരംഓം ശക്തി എന്ന് പേരുള്ള, പഴയ പുസ്തകങ്ങള്വില കുറച്ച് കിട്ടുന്ന ശാല ലക്ഷ്യമാക്കി ഞങ്ങള്നടന്നു.

കണ്ണോടിച്ച് വഴി നടക്കുമ്പോള്പല പുസ്തകങ്ങളും എന്നെ നോക്കി ചിരിക്കുന്നതായി തോന്നി. പല പ്രായത്തിലുള്ള പുസ്തകങ്ങള്‍... കണ്ണുകള്ക്ക് ഇമ്പമുള്ള രീതിയില്‍, ആരെയും ആകര്ഷിക്കാനെന്ന വണ്ണം അടുക്കി വെച്ചിരിക്കുന്നു. “ഓം ശക്തിയിലെ അത്ഭുതപ്പെടുത്തുന്ന വിലക്കുറവു കണ്ട് എല്ലാരേയും പോലെ എന്നിലെയുംമനുഷ്യനുണര്ന്നു! നിറയെ വാരികൂട്ടണമെന്ന ഉദ്ദേശവുമായി കൂട്ടത്തിലുള്ള എല്ലാവരോടുമൊപ്പം ഞാനും നിധിവേട്ട തുടങ്ങി! കൂട്ടത്തില്രണ്ട് പുസ്തകങ്ങളുടെ തലക്കെട്ടും പുറംചട്ടയും എന്നെ വല്ലാതെ ആകര്ഷിച്ചു. രചയിതാവിന്റെ പേര് നോക്കി പുസ്തകം തിരഞ്ഞെടുക്കുന്ന ശീലം പണ്ടേ എനിക്ക് അന്യമാണ്. രണ്ട്പുസ്തകങ്ങളുടെ കാര്യത്തിലും അത് തെറ്റിയില്ല. തലക്കെട്ട്കൂടാതെ പുസ്തകങ്ങളുടെ പിന്ഭാഗത്തുള്ള സംഗ്രഹവും എന്നില്താല്പര്യമുണര്ത്തി. കന്സാങ് ചോഡനും ഹോല്ഗേര് കേഴ്സ്ടെനും എന്നെ സംബന്ധിച്ചിടത്തോളം പുതിയ എഴുത്തുകാരായിരുന്നു. എന്ത് കൊണ്ടോ The Circle of Karmaയും  Jesus Lived in Indiaയും പ്രത്യേകതകള്നിറഞ്ഞതായി എനിക്ക് തോന്നി. വാങ്ങിയ 6 പുസ്തകങ്ങളില്നാലിന്റെയും എഴുത്തുകാര്എനിക്ക് പുതുമുഖങ്ങളാണ്. സംഗ്രഹങ്ങള്വായിച്ച് ഇഷ്ടപ്പെട്ടു വാങ്ങിയവ.

സമയ പരിമിതി മൂലം താല്കാലികമായി മേളയോട് വിട പറയുമ്പോള്അകത്ത് നില്ക്കുന്നവരോടും ഉള്ളിലേക്ക് കയറിപ്പോകുന്നവരോടും മനസ് നിറയെ മധുരമുള്ള അസൂയ തോന്നി... കാലുകള്മുന്പോട്ട് നീങ്ങുമ്പോഴും മനസ് ഒരുപാട് പിറകിലായിരുന്നു... പുസ്തകക്കൂനകള്ക്കിടയില്‍...

ഒരു തിരിഞ്ഞു നോട്ടത്തിലൂടെ നന്ദി പറഞ്ഞുകൊണ്ട് മെല്ലെ നടന്നകലുമ്പോള്മേള സമ്മാനിച്ച നല്ല ഓര്മകളില്ഒരു ചെറുപുഞ്ചിരി... വാക്കുകള്ക്കും  താളുകള്ക്കുമപ്പുറം പുസ്തകങ്ങള്എന്നത് ഒരു വികാരമാണെന്ന ഓര്മപ്പെടുത്തല്‍... നഷ്ടപ്പെട്ടു എന്ന് ഞാന്കരുതിയ വായനശീലം ഇനിയും മരിച്ചിട്ടില്ല എന്ന തിരിച്ചറിവ്... ഒരു ഭാഷയിലും വിവരിക്കാനാവാത്ത, മറ്റെവിടുന്നും ലഭിക്കാത്ത ഒരുതരം ആനന്ദം, അനുഭവം... എല്ലാത്തിലേക്കും ഒരു തിരിഞ്ഞു നോട്ടം...!!!

3 comments:

  1. You are a truly gifted writer, Aparna.Keep writing.Hoping to see your work in print soon.

    ReplyDelete