പുസ്തകമേള 2017
Haripriya, S. II MA English

ഏതു പുസ്തകമേളയിൽ പോയാലും എൻ്റെ ഉറ്റസുഹൃത്തുക്കളായ ഗ്രന്ഥങ്ങളെഞാൻ പരിചയപ്പെട്ടുതുടങ്ങിയ എൻ്റെ ആകുട്ടികാലം ആണ്എനിക്ക്ഓർമ്മവരിക.
പുസ്തക മേളയിൽ പോകുക ഒരു
അനുഭവംതന്നെയാണ്.
ഈ
കഴിഞ്ഞ ജനുവരി പത്തൊമ്പതാം തീയതി എനിക്കും എൻ്റെ നാലു
സുഹൃത്തുക്കൾക്കും
ചെന്നൈ ബുക്ക്ഫെസ്റ്റിൽ പോകാൻ ഭാഗ്യമുണ്ടായി.
ഞങ്ങൾ അങ്ങേയറ്റം ആഹ്ലാദത്തോടെയും പ്രതീക്ഷയോടെയും കൂടെയാണ്
അവിടെ ചെന്നതു. ഞങ്ങൾക്കു നിരാശപ്പെടേണ്ടിവന്നില്ല. പുസ്തകങ്ങളുടെ ഒരു
ഉത്സവം തന്നെയാരുന്നു അവിടെ.
ലോകത്തിലെ തന്നെ മഹാകൃത്തുക്കളുടെ കഥാകവിത സമാഹാരങ്ങൾ അവിടെ അണിനിരന്നിരുന്നു. മലയാള
മനോരമ, ഓക്സ്ഫോഡ്യൂണിവേഴ്സിറ്റിപ്രസ്, പെൻഗ്വിൻ
പബ്ലികേഷൻസ്, കേംബ്രിഡ്ജ്യൂണിവേഴ്സിറ്റി പ്രെസ്സ് എന്നിങ്ങനെ വിവിധതരം പ്രസിദ്ധീകരണങ്ങളുടെ അനവധിപുസ്തകങ്ങൾ അവിടെ
ഉണ്ടായിരുന്നു .

നോവലുകളും ചെറുകഥകളും കവിതകളും ആത്മകഥകളും അങ്ങനെ എല്ലാ
തരത്തിലും ഉള്ള പുസ്തകങ്ങളാൽ ആവേദിനിറഞ്ഞുനിന്നു.
എല്ലാം കണ്ടു ഞങ്ങൾ മതിമറന്നുനിന്നു. അവിടുത്തെ
ആൾകൂട്ടം കണ്ടു ഞങ്ങൾ മനസിലാക്കി പുസ്തകങ്ങൾക്ക്മനുഷ്യ മനസ്സിൽ ഉള്ളവില.
ആസുന്ദരമായ സായംകാലത്തിൽ അറിവിന്റെ ആമതിൽ കെട്ടിനുള്ളിലൂടെഞങ്ങൾ
കൊച്ചു കുട്ടികളെപോലെതുള്ളികളിച്ചു
നടന്നു.
തിരികെ പോകാനുള്ള സമയം അടുത്തപ്പോൾ ഞങ്ങൾ ഒരൽപംദുഃഖത്തോടെ കുറച്ചു ചിത്രങ്ങൾ പകർത്തി അവിടെ നിന്നു
പോകാൻ തയ്യാറെടുത്തു. ഒരിക്കലും മറക്കാൻ കഴിയാതെ ഒരു അനുഭവമായി മാറി ആപുസ്തകമേള.
No comments:
Post a Comment