Monday, 30 January 2017

സുര്യനെ ഗ്രഹങ്ങൾ ചുറ്റുന്നതു പോലെ...

ചെന്നൈ ബുക്  ഫെസ്റ്റിൽ ഒരുനാൾ
Priyanka Tomy, II MA English
  
അക്ഷരങ്ങളെയും അക്ഷരകൂട്ടുകളാൽ പിറക്കുന്ന മായാലോകത്തെയും സ്നേഹിക്കുന്നവർക്കായിചെന്നൈ ബുക്ക് ഫെസ്റ്റ് 2017’ പുസ്തകങ്ങളാൽ ഒരു വിരുന്നു തന്നെയാണ്വായനക്കാർക്കായി ഒരുക്കിരിക്കുന്നത്.

ഞാനും എൻ്റെ നാല്സുഹുര്തുക്കളം കൂടി ഉച്ചതിരിഞ്ഞു ഫെസ്റ്റ് നടക്കുന്ന മൈതാനത് എത്തിചേർന്നത് . സുര്യനെ ഗ്രഹങ്ങൾ ചുറ്റുന്നതു പോലെ ഞങ്ങൾ അഞ്ചു പേരും സ്റ്റാളുകൾ ചുറ്റിനടന്നുനൂറോളം സ്റ്റാളുകളാണ്വായനക്കാർക്കായ് ഘാസാംടകർ ഒരുക്കിരുന്നത്.  ബുക്ക് ഫെസ്റ്റിൻറെ അവസാന ദിനമായിരുന്നതിനാൽ നല്ല തിരക്കുണ്ടായിരുന്നു. എങ്കിലും, ആതിരക്കോഉച്ച വെയിലിൽ ക്ഷീണമോഞങ്ങളെ തളർത്തിയില്ല. അതിനു കാരണം ഒരുപക്ഷെ പുസ്തകങ്ങളോട് ഞങ്ങൾക്കുള്ള പ്രണയമായിരിക്കാം.

പുസ്തകങ്ങളാൽ തീർത്ത മതില്കെട്ടിനുള്ളിൽ അകപ്പെട്ട ഒരുകുട്ടിയെ പോലെയായിരുന്നു ഞാൻ. എന്നാൽ ആ മതില്കെട്ടുകൾ ഭേദിച്ചു പുറത്തു വരാൻ ഞാൻ ആഗ്രഹിച്ചില്ലസമയം കടന്നു പോയത് ഞങ്ങൾ  അറിഞ്ഞില്ല.


ലോകത്തെ സ്വാധീനിച്ച വ്യക്തികളുടെ ജീവ ചരിത്രങ്ങൾ വായ്ക്കുന്നതിൽ ഞാൻ എന്നും തത്പരയായാണ്. മദർതെരേസ, സച്ചിൻ ടെണ്ടുൽക്കർ, മഹേന്ദ്രസിംഗ്ധോണി, മലാലയൂസഫ്സായ് എന്നിവരുടെ ജീവ ചരിത്രവും, ജീവിതാനുഭവങ്ങളും അടങ്ങിയ പുസ്തകങ്ങൾ ഞങ്ങൾക്ക്  അവിടെ കാണാൻ സാധിച്ചു.

ഓസ്ഫോർഡ്യൂണിവേഴ്സിറ്റി പ്രസ്സും, ഹിന്ദു പുബ്ലിക്കേഷൻസും മലയാളം, തമിഴ് ബുക് സ്ടാളുകളും ബുക്ക് ഫെസ്റ്റിൻറെ മാറ്റുകൂട്ടി.

തിരിച്ചു ട്രെയിൻ കയറുമ്പോൾ എല്ലാവരുടെയും മനസ്സിൽ ബുക്ക് ഫെസ്റ്റിൽ നിന്ന്വാങ്ങാൻ സാധിക്കാതെ പോയ പുസ്തകങ്ങളുടെ ചിത്രങ്ങൾ മാത്രമായിരുന്നു.

No comments:

Post a Comment